ഇനി സിം ആവശ്യമില്ല ഫോൺ മാത്രം മതി

രാജ്യത്തെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ് ഇ-സിം ടെക്നോളജി. ഇസിം ഇന്ത്യയിലും നടപ്പിലാക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇസിമ്മിനെതിരെ അമേരിക്കയിൽ ചില അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഇതു കഴിഞ്ഞിട്ടു മതി ഇസിം നടപ്പിലാക്കുന്നതെന്നും ജിഎസ്എംഎ അറിയിച്ചു. യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആണ് ഇസിമ്മിനെതിരെ അന്വേഷം നടത്തുന്നത്.

*ലോകത്ത് എവിടെയും ഒരും സിം, അതാണ് ഇ-സിം*

ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമാകാൻ പോകുകയാണ്. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് അന്ത്യമാവുകയാണ്. സിം കാർഡ് എന്ന സങ്കൽപത്തെ തുടച്ചുനീക്കി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈൽ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎ.

ഒാരോ കണക്‌ഷനും ഒരു പുതിയ സിം കാർഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഒാരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവിൽ വരുന്നതോടെ പ്രധാനമായും സംഭവിക്കുക. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്‌ഷൻ എടുക്കുമ്പോൾ ആ കണക്‌ഷന്റെ െഎഡിഇ-സിമ്മിൽ നൽകിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു.

Malayalam tech for you

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ജനുവരി 23 11:37 AM

    Odds Shark | stillcasino.com | Safe & Secure Way to Deposit and
    We make sure that we have the 우리카지노 마틴 best casino bonuses available to our customers. Get our matchpoint sign up offers for ラッキーニッキー new and existing players. We review

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ