ആൻഡ്രോയിഡ് ഗോ ഒഎസ്, ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗൂഗിൾ അവതരിപ്പിച്ച പുതിയ ആൻഡ്രോയിഡ് പതിപ്പ് ആണ്. ആൻഡ്രോയിഡ് ഗോ ലഭ്യമാകുന്നത് ആൻഡ്രോയിഡ് ഓറിയോ 8.0 വേർഷൻ മുതലാണ്.
മെയ് 2017 ൽ ആണ് ആദ്യമായി ഗൂഗിൾ ഈ ഒഎസിനെ പറ്റി അറിയിച്ചത്. ഗോ ഒരു സ്റ്റോക്ക് ഒഎസ് ആയതിനാൽ എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആദ്യം തന്നെ ഇതിൽ ലഭിക്കും.
ഇന്ത്യ, ആഫ്രിക്ക പോലോത്ത വികസ്വര രാജ്യങ്ങളിൽ മൊബൈൽ ഫോണുകൾക്കും,ഇന്റർനെറ്റ് ഡാറ്റക്കും നൽകേണ്ടുന്ന വില വളരെ അധികമാണ്. മാത്രവുമല്ല നിരന്തരമായ ഇന്റർനെറ്റ് കണക്ഷൻ ഈ ഇടങ്ങളിൽ ലഭ്യവുമല്ല. ലോകത്തുള്ള മുഴുവൻ ആളുകളും ആൻഡ്രോയിഡിലേക്ക് മാറുക എന്ന ഒരു ഉദ്ദേശ്യവും ഗൂഗിളിന് പണ്ട് മുതൽക്കേ ഉണ്ട്.
ഗൂഗിളിന്റെ കണക്ക് പ്രകാരം അടുത്ത സംവത്സരത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ സ്മാർട്ട് ഫോൺ വരിക്കാർ ആകാൻ പോകുന്നത് ഇന്ത്യയിൽ നിന്നാണ്.
1 ജിബി റാമും, 8 ജിബി നിർമിത സ്റ്റോറേജും, ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ 200 ശ്രേണിയിലുള്ള സിപിയുവും ഉപയോഗിച്ച് വെറും 50 ഡോളറിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കുവാൻ സാധിക്കും. എന്നാൽ ഈ ഫോണുകളിൽ സാധാരണ ആൻഡ്രോയിഡ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പകുതിയിൽ കൂടുതൽ മെമ്മറിയും ആൻഡ്രോയിഡ് കരസ്ഥമാക്കും. മാത്രവുമല്ല അപ്പ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആകാനുള്ള സാധ്യതകളും വളരെ കൂടുതൽ ആണ്.
എന്നാൽ ഈ ഫോണുകളിൽ ആൻഡ്രോയിഡ് ഗോ ഇൻസ്റ്റാൾ ചെയ്താൽ സാധാരണ ആൻഡ്രോയിഡിന് വേണ്ടുന്നതിന്റെ പകുതി സ്റ്റോറേജ് മതി ആകും. ഉദാഹരണം പറയുകയാണെങ്കിൽ 8 ജിബി നിർമിത സ്റ്റോറേജ് ഉള്ള ഫോണിൽ ആൻഡ്രോയിഡ് ഓറിയോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏകദേശം 6 ജിബിയോളം മെമ്മറി ആൻഡ്രോയ്‌ഡിന് വേണ്ടി മാത്രം പോകുന്നു. ശേഷിക്കുന്ന 2 ജിബി മാത്രമേ ഉപഭോക്താവിന് ലഭിക്കുന്നുള്ളൂ.
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ