"സെല്ലുലാര്‍ സൗകര്യത്തോടെ പുതിയ ആപ്പിള്‍ വാച്ച് സീരീസ് 3 കമ്ബനി പുറത്തിറക്കി. ഐ ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് പുതിയ വാച്ചിനെ എത്തിക്കുന്നത്.
എന്നാല്‍ സെല്ലുലാര്‍ സേവന ദാതാക്കളില്ലാത്ത കാരണത്താല്‍ ഈ പുതിയ ആപ്പിള്‍ വാച്ച് ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ആപ്പിള്‍ വാച്ച് സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങുകയാണ്.
വാച്ചുകള്‍ക്കായുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മെയ് നാലിന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മെയ് 11 മുതല്‍ ഫോണ്‍ വിതരണത്തിനെത്തും. എയര്‍ടെല്‍ വെബ്‌സൈറ്റിലും റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്‌സൈറ്റ്, ജിയോ ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം.
ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്ബര്‍ ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി കൂടുതൽ ചിലവകളില്ല, രണ്ട് ഉപകരണങ്ങളിലും ഒരേ നമ്ബര്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ജിയോ വ്യക്തമാക്കി. നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 3 ന് 32,380 രൂപ, 42 എംഎം വാച്ച് സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില.
മുൻപ് ആപ്പിള്‍ വാച്ചിന് സെല്ലുലാര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിക്കായി ഐഫോണിന്റെ സഹായം ആവശ്യമായിരുന്നു. ഇപ്പോൾ സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യം വാച്ചില്‍ തന്നെ നല്‍കുന്നതോടെ അത് ഉപയോഗിക്കാന്‍ ഐഫോണിന്റെ ആവശ്യമില്ലാതെയാവും."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ