വിലകുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജിയോ


"ഇലക്ട്രോണിക് ഉത്പന്ന രംഗത്തും സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി ജിയോ. വിലകുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കാനാണ് ജിയോ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ജിയോ ഫോണ്‍ മാതൃകയില്‍ ഇവ ഉപയോക്താക്കള്‍ക്കിടയില്‍ ഇറക്കാനാണ് ജിയോ പദ്ധതി. 4ജി ലാപ്ടോപ്പുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഈ ലാപ്പുകളില്‍ 4 ജി സിമ്മിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ആപ്പിള്‍ മാക് ബുക്കിനു സമാനമായ ലാപ്ടോപ്പ് അവതരിപ്പിക്കാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്."

Malayalam tech for you

അഭിപ്രായങ്ങള്‍