"ഹാക്കറിനെ വരെ നിരാശപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
ഗുരുതര വീഴ്ചകള്‍ നിരവധി ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തണുപ്പന്‍ പ്രതികരണം
വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ഡാറ്റകള്‍ സുരക്ഷിതമല്ല
തിരുവനന്തപുര
ഹാക്കറിനെ വരെ നിരാശപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പിഴവുകള്‍. സൈറ്റ് സംബന്ധിയായ ഗുരുതര വീഴ്ചകള്‍ നിരവധി ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തണുപ്പന്‍ പ്രതികരണത്തില്‍ മടുത്താണ് ഹാക്കര്‍ പണി നിര്‍ത്തിയത്.
പണി നിര്‍ത്തുമ്പോള്‍ അത് വിദ്യാര്‍ത്ഥികളെ ബോധിപ്പെടുത്തിയാണ് ഈ ഹാക്കര്‍ പണി നിര്‍ത്തുന്നത്. സൈറ്റിലെ വിവരങ്ങള്‍ അനായാസമായ ചോര്‍ത്തുന്നതിന്റെ വീഡിയോയും ഹാക്കര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഇനി അപേക്ഷിക്കാനും ഭീഷണിപ്പെടുത്താനും വരില്ല. കുറച്ച് നാളുകളായി സൈറ്റില്‍ ഉണ്ടായിരുന്നു സെര്‍വ്വറിലും .ഇപ്പോള്‍ ഇറങ്ങുകയാണ്. ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നാണ് ഈ ഹാക്കര്‍ കുറിച്ചിരിക്കുന്നത്. പിള്ളേരുടെയും സാറുമ്മാരുടെയും ഡാറ്റ സംരെക്ഷിക്കണം എന്ന് പറയുമ്പോ ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ. എന്റെ പൊന്നു പിള്ളേരെ ഈ കിഴങ്ങന്മാർക് നിങ്ങളെ സപ്ലി അടിപ്പിക്കാൻ മാത്രേ ആവേശം ഒള്ളു നിങ്ങളുടെ ഡാറ്റ പോയാൽ ഇവന്മാർക് ഒന്നും ഇല്ല.ഈ ഡാറ്റ ഇവന്മാരെ വിശ്വസിച്ചു കൊടുത്ത നിങ്ങളെയൊക്കെ മടൽ വെട്ടി അടിക്കണമെന്നും ഹാക്കര്‍ കുറിപ്പില്‍ വിശദമാക്കുന്നു.
നേരത്ത വെബ്സൈറ്റിലെ സുരക്ഷാ പിഴവുകള്‍ നിരവധി തവണ സൈബര്‍സ്വേഡ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഐടി മിഷന് കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗത്തില്‍ നിന്നു സുരക്ഷാ പിഴവുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല."
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ