അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തയാണ്. എന്നാല്‍ ഐഫോണും ആന്‍ഡ്രോയിഡ് ഫോണുമൊക്കെയുള്ള എല്ലാ സ്ഥലങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. രാജ്യത്തിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും അടക്കുമുള്ള സുരക്ഷയ്ക്കു ഭീഷണിയായി സ്റ്റിങ്േറ (Stingray) വ്യാജ സെല്‍ഫോണ്‍ ടവറുകള്‍ വ്യാപകമാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയുടെ വാഷിങ്ടണ്‍ നഗരം മുഴുവന്‍ ഇത്തരം ടവറുകളുടെ സാന്നിധ്യമുണ്ടെന്നാണ്.
ഉപയോക്താവിന്റെ ഫോണിനെ കബളിപ്പിച്ച്, അയാളുടെ മൊബൈല്‍ സേവനദാദാവിന്റെ ടവറിനു പകരം ഇത്തരം സ്റ്റിങ്‌റേ ടവറുകളിലേക്കു കണക്ടു ചെയ്യിച്ചാണ് ഫോണും എസ്എംഎസുമൊക്കെ ചോര്‍ത്തുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ റഷന്‍ എംബസിയിലുള്ള ടവറിന് ഒരു മൈല്‍ ചുറ്റളവിലുള്ള ഫോണ്‍ കോളുകൾ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതത്രെ. എന്നാല്‍ ഇതെല്ലാം അറിയാമെങ്കിലും എന്തുകൊണ്ടാണ് സ്റ്റിങ്റേ ഉപകരണങ്ങള്‍ക്കെതിരെ അമേരിക്കന്‍ പൊലീസ് നീങ്ങാത്തതെന്നതാണ് ഏറ്റവും രസകരമായ കാര്യം!
2014 മുതല്‍ ഇത്തരം ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ ഇത് വാര്‍ത്തയാകാനുള്ള കാരണം ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സർക്കാർ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. വിദേശ ചാരന്മാരും ക്രിമിനലുകളും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് കണ്ടുപിടിച്ചിരിക്കുന്നത്. വാവെയ് കമ്പനിയുടെ ഫോണുകള്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ് വാങ്ങരുതെന്ന് ഉപയോക്താക്കളോടു കല്‍പ്പനയിട്ട, സാങ്കേതികമായി ലോകത്ത് ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യമെന്ന് അഹങ്കരിക്കുന്ന സ്ഥലത്ത് ഇതാണു സ്ഥിതിയെങ്കില്‍ മറ്റിടങ്ങളില്‍ എന്താവും കഥ?
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ